തിരുവനന്തപുരം: മോണ്സണ് മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിൽ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രണ്ടാം പ്രതി. സുധാകരനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സുധാകരനെ ബുധനാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കളമശേരിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നല്കി.
സി.ആർ.പി.സി. 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ വിവരം പുറത്തുവന്നപ്പോൾത്തന്നെ കെ. സുധാകരൻ കേസിൽ പ്രതിയാണെന്ന കാര്യം വ്യക്തമായിരുന്നു. ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മോണ്സണ് കേസിലെ പരാതിക്കാർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോണ്‍സന്റെ വീട്ടിൽ കെ. സുധാകരൻ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോണ്സണ് മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തിൽ കെ. സുധാകരൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാർ പറയുന്നു.
ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്





0 Comments